മൂന്നുമാസത്തിനുശേഷം ഇന്ത്യന്‍ ഓഹരി വിപണി 20000 കടന്നു
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍. മൂന്നുമാസത്തിനുശേഷം സെന്‍സെക്‌സ് ഇരുപതിനായിരത്തിന് മുകളിലെത്തി.സെന്‍സെക്‌സ് 135 പോയന്റ് ഉയര്‍ന്ന് 20024 പോയന്റിലും, നിഫ്‌റ്റി 25 പോയന്റ് ഉയര്‍ന്ന് 6069 പോയിന്റിലുമെത്തി. ആഗോള വിപണിയിലെ നേട്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. എച്ച്.ഡി.എഫ്.സി, അള്‍ട്രാടെക് സിമെന്റ്,ലുപിന്‍ ഐടിസി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍.
അമേരിക്കന്‍ സൂചികയായ എസ് ആന്റ് പി കഴിഞ്ഞ ദിവസം റെക്കോര്‍ഡോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha