ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 380 പോയന്റ് താഴ്ന്ന് 38582ലും നിഫ്റ്റി 111 പോയന്റ് നഷ്ടത്തില്‍ 11600ലുമാണ് വ്യാപാരം
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 380 പോയന്റ് താഴ്ന്ന് 38582ലും നിഫ്റ്റി 111 പോയന്റ് നഷ്ടത്തില്‍ 11600ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 515 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1013 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഐടി, ഇന്‍ഫ്ര, ബാങ്ക്, വാഹനം, ഫാര്‍മ, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, റിലയന്‍സ്, ടൈറ്റന്‍, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ബിപിസിഎല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha