ഓഹരി വിപണിയില്‍ നേരിയ നേട്ടം... സെന്‍സെക്‌സ് 165 പോയന്റ് നേട്ടത്തില്‍ 38766ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 11642ലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ഓഹരി വിപണിയില്‍ നേരിയ ഉണര്‍വ്. സെന്‍സെക്‌സ് 165 പോയന്റ് നേട്ടത്തില്‍ 38766ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 11642ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 454 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 188 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. മാരികോ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എസ്ബിഐ, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha