ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... 117 പോയന്റ് ഉയര്‍ന്ന് 41,185ലാണ് സെന്‍സെക്സില്‍ വ്യാപാരം
ഓഹരി വിപണിയില്‍ സെന്‍സെക്സ് റെക്കോഡ് നേട്ടം വീണ്ടും കൈവരിച്ചു. 117 പോയന്റ് ഉയര്‍ന്ന് 41,185ലാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും മികച്ച നേട്ടത്തിലാണ്. 35 പോയന്റ് ഉയര്‍ന്ന് 12,122ലെത്തി സൂചിക.ആഗോള കാരണങ്ങളാണ് വിപണിയുടെ നേട്ടത്തിന് പിന്നില്‍.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിന് അറുതിവന്നതും കഴിഞ്ഞയാഴ്ചയിലെ യുകെ തിരഞ്ഞെടുപ്പുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. എസ്ബിഐ, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ്, എല്‍ആന്റ്ടി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ്.
https://www.facebook.com/Malayalivartha