കോഫി കമ്പനികളുടെ ഓഹരികൾ കയ്യിലുണ്ടോ? ഇല്ലെങ്കിൽ പെട്ടെന്ന് എടുത്തോളൂ .. കാശു വാരാം
കോഫി വിപണി നേട്ടം കൊയ്യുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നത് . അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിൽ ആഗോള കോഫി കമ്പനികളുടെ ഓഹരികൾ ഉയര്‍ന്ന നിരക്കിലാണ്. ഇത് ആറു വർഷത്തെ ഉയർന്ന നിരക്കിൽ എത്തും എന്നാണ് സൂചന. കോഫി ഉത്പാദനത്തിൽ ഉണ്ടായ വര്‍ധനയാണ് ഓഹരികളിൽ പ്രതിഫലിച്ചിരിയ്ക്കുന്നത്. 2020-21ൽ (ഒക്ടോബര്‍- സെപ്റ്റംബര്‍ കാലയളവിൽ) 4.2 കോടി 60 കിലോഗ്രാം ബാഗുകളായി ഉത്പാദനം ഉയരുമെന്നാണ് കണക്കാക്കുന്നത്.
ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോൾ ഉത്പാദനം എന്നാണ് സൂചന. ആഗോളതലത്തിൽ ഉപഭോഗത്തേക്കാൾ കൂടുതൽ ഉത്പാദനം നടക്കുന്നുണ്ട് എന്നും അതുകൊണ്ടു തന്നെ കോഫി കമ്പനികളുടെ ഓഹരികളിൽ ഇതിന്റെ ഗുണം അനുഭവപ്പെടും എന്നുമാണ് എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
2019-20 ൽ 91 ലക്ഷം ബാഗുകളായിരുന്നു (60 കെജി) ഉത്പാദനം. ഏറ്റവും വലിയ കോഫി ഉത്പാദകരായ ബ്രസീലിൽ നിന്നുള്ള കാപ്പിക്കുരു ഉത്പാദനവും റെക്കോർഡ് വളർച്ചയിലാണ്. ആഫ്രിക്കയിലും കാപ്പിക്കുരു ഉത്പാദനത്തിൽ റെക്കോർഡ് വളർച്ചയാണുള്ളത്. 2020-21-ൽ യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ ഇറക്കുമതി ഉയർന്നേക്കും എന്നാണ് സൂചന.
കൊളംബിയ, ഇന്ത്യ, സെൻട്രൽ അമേരിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെയും കാപ്പിക്കുരു ഉത്പാദനം ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. കൊറോണ പ്രതിസന്ധിയെ തുടർന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഇറക്കുമതി കുറഞ്ഞേക്കും എന്നു കണക്കാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha