ഇന്ത്യ-ചൈന സംഘർഷം; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു...ഐടി, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികൾക്ക് നേട്ടം
ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെമൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്.
ഓഹരി വിപണി മികച്ചനേട്ടമുണ്ടാക്കിയതിനെതുടർന്ന് രാവിലത്തെ വ്യാപാരത്തിൽ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയർന്നിരുന്നു. ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ അറ്റവില്പനക്കാരായതും മൂല്യത്തെ ബാധിച്ചു.
തിങ്കളാഴ്ച 2,960.33 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റൊഴിഞ്ഞത്. ചൈനയുമായുള്ള സംഘര്‍ഷം ഓഹരി വിപണിയെയും ബാധിച്ചു......
സെന്‍സെക്‌സ് 376.42 പോയന്റ് നേട്ടത്തില്‍ 33605.22ലും നിഫ്റ്റി 100.30 പോയന്റ് ഉയര്‍ന്ന് 9914 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്...ബിഎസ്ഇയിലെ 1191 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1350 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.....
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസി ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികൾ മികച്ചനേട്ടമുണ്ടാക്കി. അതേസമയം ടാറ്റ മോട്ടോഴ്‌സ്, ഭാരതി ഇന്‍ഫ്രടെല്‍, ടെക് മഹീന്ദ്ര, ഗെയില്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ......
ഐടി, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഫാര്‍മ, ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു.
https://www.facebook.com/Malayalivartha