ആശങ്കകള്‍ക്കിടയിലും നേട്ടം കൈവരിച്ച് ഇന്ത്യന്‍ ഓഹരി വിപണി; യുദ്ധഭീതിയെയും കോവിഡിനെയും അതിജീവിക്കുന്നു; പ്രതിക്ഷയോടെ വ്യാപാരമേഖല
ചൈനയുമായുള്ള യുദ്ധഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി തിരിച്ചുവരവിന്റെ പാതയില്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ വിപണി നേട്ടം കൈവരിച്ചതാണ് പ്രതീക്ഷ നല്‍കുന്നത്. ഈ മാസത്തെ ആദ്യ മുന്ന് സെഷനുകളില്‍ തന്നെ 10307 പോയന്റില്‍ നിന്നും നിഫ്റ്റി 10607 പോയിന്റിലേക്കും സെന്‍സെക്‌സ് 34915 ല്‍ നിന്നും 3.16 ശതമാനം വര്‍ധനവോടെ 36021 എന്ന ശക്തമായ നിലയിലേക്കുമുയര്‍ന്നു. കോവിഡ് വീഴ്ചക്ക് മുന്‍പുള്ള സ്ഥിതിയിലേക്കു തിരിച്ചു വരുന്നതിന്റെ ലക്ഷണമാണെന്നു വിപണി വിശ്വാസിച്ചു തുടങ്ങിയിരിക്കുന്നു.
അതിര്‍ത്തിയിലെ യുദ്ധഭീതിയും രാജ്യത്ത് വര്‍ധിവരുന്ന കോവിഡ് സംഖ്യകളും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പനയും വിപണിയെ വീഴ്ത്തിയില്ലെന്നത് ആശ്വാസമാണ്. റിലാന്‍സിനൊപ്പം ഇന്ത്യന്‍ സൂചികകളില്‍ കൂടുതല്‍ വെയിറ്റേജുള്ള ബാങ്കിങ്, ഐ.ടി ഓഹരി ഭാമന്മാരും മുന്നറ്റമാണ് യഥാര്‍ഥത്തില്‍ വിവപണിയെ മുന്നോട്ട് നടത്തിയത്. അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയിലും തോഴിലില്ലായ്മ കുറയുന്നതും ഭാരത് ബയോടെക്കുമായി ചേര്‍ന്ന് ഐ.സി.എം.ആര്‍. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതും വിപണി പ്രതീക്ഷയോടെ കാണുന്നത്.
https://www.facebook.com/Malayalivartha