ഓഹരി വിപണിയില്‍ റിലാന്‍സിന് ചരിത്ര നേട്ടം; 730 കോടി രൂപയുടെ നിക്ഷേപം ക്വാല്‍കോം വെന്‍ചേഴ്‌സ് ജിയോയില്‍ നടത്തി
ഓഹരി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കി റിലന്‍സ്. രാജ്യത്തെ രണ്ടു സ്‌റ്റോക്ക് മാര്‍ക്കറ്റുകാളിലും ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നേട്ടം നിലനിര്‍ത്താന്‍ റിലാന്‍സിന് സാധിച്ചു. അന്താരാഷ്ട്ര കമ്പനിയാ ക്വാല്‍കോം വെന്‍ചേഴ്‌സ് ജിയോ പ്ലാറ്റ്‌ഫോമിലെ 0.15 ശതമാനം ഓഹരി 730 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ഇതാണ് റിലാന്‍സിന്റെ ഓഹരി വിപണിയിലെ നേട്ടത്തിന് കാരണമായത്. ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തുന്ന 12-ാമത്തെ അന്താരാഷ്ട്ര ഭീമന്മാരാണ് ക്വാല്‍കോം.
ഇന്നത്തെ ട്രേഡിങ്ങ് സെഷനില്‍, ആദ്യമായി 12 ലക്ഷം കോടി രൂപയെ മറികടന്നു. ബിഎസ്ഇയില്‍ രാവിലെ 11:35 ന് തന്നെ റിലാന്‍സിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 12,25,470.28 കോടി രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഓഹരി 3.71 ശതമാനം ഉയര്‍ന്ന് എന്‍എസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,947.70 രൂപയിലെത്തി. ബിഎസ്ഇയില്‍ ഇത് 3.65 ശതമാനം ഉയര്‍ന്ന് 1,947.00 രൂപയിലും എത്തിയിരുന്നു.
മാര്‍ച്ച് 23 ന് എന്‍.എസ്.ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന 866.98 രൂപയില്‍ നിന്ന് 124.65 ശതമാനം ഉയര്‍ന്നാണ് ഇന്നത്തെ ഓഹരി വിലയിലെത്തിയത്. 2021 മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം പൂജ്യമാക്കുന്നതിന് വേണ്ടി മുകേഷ് അമ്പാനിയുടെ നേതൃത്വത്തില്‍ പദ്ധതി പ്രഖ്യാപിച്ചതോടെ റിലാന്‍സിന്റെ ഓഹരി മൂല്യം കുതിച്ചുയരുകയാണ്. ജിയോ ഫഌറ്റ്‌ഫോമാണ് ഏറ്റവും അധികം നേട്ടം കൈവരിച്ചത്. രാജ്യത്ത് ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നതും റിലാന്‍സിന് സാഹയമാകുന്നുണ്ട്.
https://www.facebook.com/Malayalivartha