ലോക വിപണിയില്‍ ഇന്ത്യന്‍ സൂചികക്ക് നേട്ടം; ഉത്തേക പാക്കേജ് പ്രഖ്യാപിച്ചിട്ടും അമേരിക്ക രക്ഷപ്പെട്ടില്ല
ലോകവിപണികളില്‍ ഇന്ത്യന്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. കൊറോണ വാക്‌സിന്‍ വിജയകഥകളും ഉത്തേജന പാക്കേജുകളും ഉണ്ടായിട്ടും അമേരിക്കന്‍ വിപണിക്ക് കഴിഞ്ഞയാഴ്ചയും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇന്ത്യയില്‍ വിപണി മുന്നേറ്റത്തിന് കാരണം വിദേശ നിക്ഷേപകര്‍ 7788 കോടി രൂപയുടെ അധികം ഇറക്കിയതും റിലയന്‍സിനുണ്ടായ കുതിപ്പും ബാങ്കിങ്, എനര്‍ജി, ഐടി മേഖലകളുടെ മുന്നേറ്റവും സെന്‍സെക്‌സ് സൂചികയ്ക്ക് രണ്ടു ശതമാനം മുന്നേറ്റം നല്‍കി. ഇന്ത്യന്‍ കമ്പനികളുടെ െ്രെതമാസ ഫലങ്ങള്‍ ഭേദപെട്ടതാണെന്നും കോവിഡ് ഭീഷണി ഒഴികെ മറ്റെല്ലാം ക്രമമാണെന്നതും ഇന്ത്യന്‍വിപണിക്ക് അനുകൂലമാണ്. ക്രൂഡ് വില 40 ഡോളറിനടുത്ത് തന്നെ കെട്ടിയിട്ടതുപോലെ നില്‍ക്കുന്നതും ഇന്ത്യന്‍ വിപണിക്ക് അനുകൂലമായി. എങ്കിലും നഷ്ടത്തില്‍ അവസാനിച്ച അമേരിക്കന്‍ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണിയും മന്ദഗതിയിലായിരിക്കും അടുത്ത ആഴ്ചയില്‍ വ്യാപാരമാരംഭിക്കുക.
ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ് (എപിഐ) തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 6940 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം ആരംഭിച്ചത് ഇന്ത്യന്‍ ഫാര്‍മ മേഖലക്ക് വലിയ പ്രോത്സാഹനമാണ്. ഗ്രാന്യൂള്‍സ്, ലോറസ് ലാബ്‌സ്, സണ്‍ ഫാര്‍മ, അജന്ത ഫാര്‍മ, ഡിവിസ് ലാബ്‌സ്, ജൂബിലന്റ് ലൈഫ് സയന്‍സ്, ബയോകോണ്‍ മുതലായ എപിഐ നിര്‍മാതാക്കള്‍ക്ക് വിപണിയില്‍ മുന്നേറ്റം ലഭിച്ചുകഴിഞ്ഞു. ഓഹരികള്‍ ഇനിയും ലാഭകരമാണ്. ഇതേ മാതൃകയില്‍ മറ്റൊരു 3420 കോടിരൂപ മെഡിക്കല്‍ ഉപകരണ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്‍സെന്റീവ് സ്‌കീമിലേയ്ക്ക് മാറ്റിയതും ചൈനയുമായുള്ള ഫാര്‍മ യുദ്ധത്തിന് ഇന്ത്യ തയാറാകുന്നതിന്റെ ഭാഗമായിതന്നെയാണ്.
െ്രെതമാസ ഫലപ്രഖ്യാപനങ്ങളിലെ ആശങ്കകളും ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും കൊറോണ വ്യാപനവും യുഎസ്-ചൈന നയതന്ത്ര തര്‍ക്കങ്ങളും തിരിച്ചടിയായി. മോശം ജോബ് ഡേറ്റയും അപകടമുണ്ടാക്കി. ടെക് ഓഹരികളിലെ വന്‍വില്‍പനയും ആഴ്ചാവസാനം കെണിയായി. ടെക് സൂചികയായ നാസ്ഡാക് ആഴ്ചയിലെ നാല് ദിവസവും നഷ്ടത്തിലായിരുന്നു. അഞ്ചു ശതമാനത്തിനടുത്താണ് സൂചികയുടെ നാലു ദിവസത്തെ നഷ്ടം. 1677 ഡോളര്‍ വരെ മുന്നേറിയ ടെസ്‌ലയുടെ ഓഹരി വില 1417 ഡോളറിലേക്ക് വീണെങ്കിലും ആമസോണ്‍, എന്‍വീഡിയ, മൈക്രോസോഫ്റ്റ് മുതലായ ഓഹരികള്‍ വെള്ളിയാഴ്ച തിരികെ കയറിയത് വീഴ്ചയുടെ കാഠിന്യം കുറച്ചു. അമേരിക്കന്‍ 'ടെക് ബബിള്‍' ഇനിയും പൊട്ടുന്നത് ഏഷ്യന്‍ വിപണികള്‍ക്കും ക്ഷീണമായേക്കും.
https://www.facebook.com/Malayalivartha