ഓഹരി വിപണിയിൽ ഷിപ്പിംഗ് മേഖല കുതിപ്പ് തുടങ്ങി... കമ്പനികളുടെ ലാഭത്തിലെ മുക്കാൽ പങ്ക് ഇടിവുണ്ടായപ്പോഴും ഓഹരി വിപണി കുതിച്ചുകയറുന്നു
ലോകം കഴിഞ്ഞ നൂറുവർഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യന്റെ നിക്ഷേപ രീതിയിലുള്ള പെരുമാറ്റം വളരെ വിചിത്രമായ രീതിയിലാണെന്നു പുറത്തുനിന്ന് നോക്കികാണുന്നവർക്ക് തോന്നും . കഴിഞ്ഞ ആഴ്ച അവസാനം റിസേർവ് ബാങ്ക് ഗവർണർ പ്രത്യേക അഭിമുഖ സംഭാഷണത്തിൽ ഇന്ത്യൻ വിപണിയിൽ വരാൻപോകുന്ന ആപത്തുകൾ സംബന്ധിച്ചുള്ള സൂചന നൽകി. സാമ്പത്തിക യാഥാർഥ്യങ്ങളും വിപണിയുടെ ചലനവും തമ്മിൽ യാതൊരു ബന്ധവും ഇല്ലന്നും എപ്പോൾ വേണമെങ്കിലും വിപണിയിൽ ഒരു തകർച്ച സംഭവിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ വർഷത്തെ ആദ്യ പാദ റിസൾട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 1500 ലിസ്റ്റഡ് കമ്പനികളുടെ റിസൾട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തുവരികയും അവയുടെ മൊത്ത വരുമാനത്തിൽ 25 ശതമാനത്തിലേറെ കുറവുണ്ടാകുകയും കമ്പനികളുടെ ലാഭത്തിൽ കഴിഞ്ഞ വര്ഷവുമായി തുലനം ചെയ്യുമ്പോൾ 50 ശതമാനത്തിലേറെ കുറവുണ്ടാകുകയും ചെയ്തു. അതിൽ ചില കമ്പനികളെ മാറ്റി നിർത്തിയാൽ , കമ്പനിയുടെ ലാഭത്തിലുള്ള ഇടിവ് 80 ശതമാനത്തിലേറെയാണ്. കമ്പനികളുടെ ലാഭത്തിലെ മുക്കാൽ പങ്ക് ഇടിവുണ്ടായപ്പോഴും ഓഹരി വിപണി കുതിച്ചുകയറുന്നതായാണ് ഈ കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണുന്നത്. ഇത് അപകടത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും എന്ന സൂചനയാണ് നൽകുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണു.....
https://www.facebook.com/Malayalivartha