ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ഇപിഎഫ്ഒയ്ക്ക് അനുമതി നല്‍കി
ദീര്‍ഘകാലത്തെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് ഇപിഎഫ്ഒയ്ക്ക് അനുമതി ലഭിച്ചു. ഇപിഎഫ് ഒയുട കൈവശം നിക്ഷേപമായെത്തുന്ന തുകയുടെ അഞ്ച് ശതമാനമാണ് ഇടിഎഫില്‍ നിക്ഷേപിക്കുക. ഇതുപ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5000 കോടി രൂപയാണ് ഓഹരി വിപണിയിലെത്തുക.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ 80,000 കോടി രൂപയാണ് ഇപിഎഫ്ഒയില്‍ ജീവനക്കാരുടെ വിഹിതമായി എത്തിയത്. ഈവര്‍ഷം ഇത് ഒരു ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ഒരു ശതമാനമായിരിക്കും നിക്ഷേപിക്കുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ നിക്ഷേപം അഞ്ച് ശതമാനമായി ഉയര്‍ത്താനാണ് പദ്ധതി.
https://www.facebook.com/Malayalivartha