ജിയോ പൊളിക്കും; റിലയൻസ് ജിയോ, ഇന്ത്യയിലെ മറ്റു പല ടെലി കമ്യൂണിക്കേഷൻ കമ്പനികളുടെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വളരുന്നു
കഴിഞ്ഞ ആഴ്ച ഓഹരി വിപണി വൻ നേട്ടത്തോടുകൂടിയാണ് അവസാനിച്ചത്. ഈ ആഴ്ച ഇന്നലത്തെ തുടക്കവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പോലും വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തിന്റെ ദിവസങ്ങളായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
ലോകത്തെ ടെക്‌നോളജി ഷെയറുകളുടെ ഏറ്റവും വലിയ കേന്ദ്രമായ നാസ്റ്റാക്കിൽ ഇന്നലെ ആൾ ടൈം ഹൈ റിപ്പോർട്ട് ചെയ്തു. പൊതുവെ ടെക്നോളജി ഷെയർ, സർവീസ് ഇൻഡസ്ട്രിയൽ പോലുള്ള മേഖലകളിലാണ് വലിയ മുന്നേറ്റം കാണുന്നത്. അതെ സമയം അടിസ്ഥാന വ്യവസായം, മാനുഫാക്ച്ചറിങ് ഇൻഡസ്ട്രി, അഗ്രികൾച്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഷെയറുകളും തകരുന്നില്ല.
റിലയൻസിന്റെ വരവോടുകൂടി ടെലി കമ്യൂണിക്കേഷൻ രംഗം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. റിലയൻസ് ജിയോ, ഇന്ത്യയിലെ മറ്റു പല ടെലി കമ്യൂണിക്കേഷൻ കമ്പനികളുടെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിൽ വളരുകയാണ്.. കേന്ദ്ര ഗവൺമെന്റിന്റെയും ട്രായ് പോലുള്ള അധികാര കേന്ദ്രങ്ങളുടെയും ഒക്കെ പിൻബലത്തോടുകൂടെ റിലയൻസ് ഇന്ടസ്ട്രിയൽസ് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ രംഗത്ത് ഒരു വൻ ശക്തിയായി വളരുന്നതാണ് കാണാൻ സാധിക്കുന്നത്. റിലയൻസിന്റെ ഈ കടന്നു വരവിൽ ഇന്ത്യയിലെ ചെറിയ ടെലി കമ്യൂണിക്കേഷൻ കമ്പനികൾ മാത്രമല്ല വര്ഷങ്ങളായി ഇവിടെയുള്ള വൊഡാഫോൺ, എയർടെൽ പോലുള്ള വൻകിട കമ്പനികളും പതറുന്നതാണ് കാണാൻ കഴിയുന്നത്.
ഇന്ത്യയിലെ കോർപറേറ്റ് യുദ്ധങ്ങളെല്ലാം ചേർന്നെത്തുന്നത് സുപ്രീം കോടതിയിലാണ്. സുപ്രീം കോടതിയുടെ തീരുമാനങ്ങളാണ് പല കോര്പറേഷനുകളെയും ഇല്ലാതാക്കുന്നതും സംരക്ഷിച്ചു നിർത്തുന്നതും. ടെലി കമ്യൂണിക്കേഷൻ കമ്പനികൾ വരുമാനത്തിന്റെ ഒരു ഭാഗം ഗവൺമെന്റിന് നികുതിയായി നൽകേണ്ടിവരും. ഒരുലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയാണ് ഈ നയത്തിന്റെ ഭാഗമായി ടെലികോം കമ്പനികൾ നൽകേണ്ടത്. ചെറിയ കമ്പനികൾ പൂട്ടിപ്പോയി. ഇപ്പോൾ നിലനിൽക്കുന്നത് തന്നെ ജിയോ,ഐഡിയ വൊഡാഫോൺ, ഭാരതി എയർടെൽ എന്നിവ മാത്രമാണ് സ്വകാര്യ മേഖലയിൽ നില നിൽക്കുന്നത്. BSNL ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ....
https://www.facebook.com/Malayalivartha