പുത്തൻ പരിഷ്‌കാരങ്ങളുമായി സെബി മുന്നോട്ട്; ഓരോ നിക്ഷേപകനും ഓഹരി വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി നിക്ഷേപകന്റെ പേരിൽ തന്നെ എക്സ്ചേഞ്ചിൽ മാർജിൻ ഉണ്ടായിരിക്കണം
ഓഹരി വിപണിയെ സംബന്ധിച്ച് സുപ്രധാനമായ ചില ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓഹരി വിപണിയിൽ ചാഞ്ചാട്ടം അടുത്ത ദിവസങ്ങളായി ദൃശ്യമാകുന്നു. ലോക വിപണിയിലും ഇന്ത്യൻ വിപണിയിലും ഒരേ രീതിയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ലോകത്തെ പ്രധാന ഓഹരി വിപണി കേന്ദ്രങ്ങളായ ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ചിലും നാസ്റ്റാക്കിലും ചെറിയ മുന്നേറ്റത്തോടുകൂടെയാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ചൈനീസ് മാർക്കറ്റും തായ്‌വാൻ മാർക്കറ്റും ഹോങ്കോങ് മാർക്കെറ്റുമൊക്കെ ചെറിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായാണ് ജപ്പാനിൽസ് ഓഹരി വിപണി ഇന്ന് ആരംഭിച്ചിരിക്കുന്നത്. മൊത്തത്തിൽ ദിശാബോധം നഷ്ടപെട്ട വിപണിയാണ്. പ്രധാനമായും കോവിഡിന് മുൻപേയുള്ള സാമ്പത്തിക ക്രമമല്ല ഇപ്പോൾ കോവിഡിന് ശേഷം വരാൻ പോകുന്നത്. പ്രധാനമായും സംഭവിച്ചുകൊണ്ടിരിക്കുന്നത് , ഒരു മാനുഫാക്ച്ചറിങ് ഇൻഡസ്ട്രിയിലും അഗ്രിക്കൾച്ചർ ഇന്ഡസ്ട്രിയിലും നിന്നും സർവീസ് ബേസ്‌ഡ് ഇന്ഡസ്ട്രിയിലേക്ക് ലോകം മാറുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ നാസ്റ്റാക് ആൾ ടൈം ഹൈയിലെത്തി. നാസ്റ്റാക്കിലെ ഏറ്റവും പ്രബലമായ ഷെയർ എന്നുള്ളത് ടെസ്ല എന്ന ഇലട്രിക് കാർ കമ്പനിയുടേതാണ്. മാറ്റങ്ങളെ സംബന്ധിച്ച് ഇന്നലെ പ്രധാനമായും ഇന്ത്യൻ ഓഹരി വിപണിയുടെ സുപ്രധാന ദിനത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ഓരോ നിക്ഷേപകരും ഓഹരി വിപണിയിൽ ഓഹരികൾ വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി മാർജിൻ സൂക്ഷിക്കണമെന്ന സെബിയുടെ പുതിയ ഉത്തരവ് ഇന്നലെ നടപ്പിൽ വന്നു. വര്ഷങ്ങളായി ഓഹരി നിക്ഷേപകന് വേണ്ടി കമ്പോളത്തിൽ ആവശ്യമായ മാർജിൻ നൽകികൊണ്ട് വ്യാപാരത്തെ സാധ്യമാക്കികൊണ്ടിരുന്നത് ബ്രോക്കർമാർ ആയിരുന്നു. അതിൽ നിന്നും മാറി ഓരോ നിക്ഷേപകനും ഓഹരി വാങ്ങുവാനും വിൽക്കുവാനും സ്വന്തമായി നിക്ഷേപകന്റെ പേരിൽ തന്നെ എക്സ്ചേഞ്ചിൽ മാർജിൻ ഉണ്ടായിരിക്കണം.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha