ഐഡിയ, വൊഡാഫോൺ തിരിച്ചു വരവിൽ ? ഇന്തോ -ചൈന സംഘർഷവും ഓഹരി വിപണിയും ; ഊർജ മേഖലയിൽ വൻ പരിവർത്തനം
അതിർത്തിയിൽ ഇന്ത്യ ചൈന സങ്കർഷം കൊടുമ്പിരികൊള്ളുമ്പോൾ ഇത് ഓഹരി വിപണിയെ ബാധിക്കുമോ എന്നുള്ളതാണ് ആൾക്കാരുടെ ഭയം. എന്നാൽ വളരെകാലങ്ങളായി ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ചെറിയതോതിലുള്ള പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യയുടേയും ചൈനയുടെയും. സ്വാഭാവികമായും ഇന്ത്യയുടേയും ചൈനയുടെയും പ്രശ്നങ്ങളും സമ്പദ് വ്യവസ്ഥയെയും അതുവഴി ഓഹരി വിപണിയെയും ബാധിക്കും.
ഇന്ത്യൻ വിപണിയിലേക്ക് കടന്നുകയറ്റം നടത്തുന്നതിന് വേണ്ടിയുള്ള ചൈനയുടെ ശ്രമങ്ങൾ കുറെ കാലമായി തുടങ്ങിയിട്ട്. അത് ഒരു പരുതി വരെ വിജയിക്കുകയും ചെയ്തു. ചൈനീസ് ഉൽപ്പങ്ങളും ചൈനീസ് കമ്പനികളും ഇന്ത്യയിലേക്ക് കടന്നു കയറ്റം നടത്തുകയും ചെയ്തു. വളരെ വിലകുറച്ച് സാധനങ്ങൾ ഇന്ത്യയിലേക്ക് വിൽപന നടത്തുകയും അങ്ങനെ കടന്നു കയറുകയും ചെയ്തു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ തങ്ങളുടെ കൈകളിൽ ആക്കാനുള്ള കഠിന ശ്രമമായിരുന്നു ചൈന കഴിഞ്ഞ കുറേ വർഷമായി നടത്തികൊണ്ടിരുന്നത്. അടുത്ത കാലങ്ങളായി ഇന്ത്യൻ കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തുകയും തങ്ങളുടെ കൈകളിൽ ആക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് ആരംഭിച്ചു.
കൂടാതെ നമ്മുടെ സുഹൃത് രാജ്യങ്ങളുമായി ചൈന അവരുടെ സ്വാധീനം വർധിപ്പിച്ചു. ഇത് കൂടുതൽ അപകടകരമായ കാര്യമാണ്. ഇന്ത്യയും അടുത്ത രാജ്യമായ നേപ്പാളും തമ്മിലുള്ള ബന്ധം വളരെ മോശമാകുന്നത് നാം കണ്ടു. തീർച്ചയായും ചൈനയുടെ പിന്നിലുള്ള തന്ത്രപരമായ നീക്കമാണ് ഇതിനു പിന്നിൽ.
ഇന്ത്യയുടെ അയാൾ രാജ്യമായ നേപ്പാളിലും ചൈന വലിയ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. ചൈനയിൽ നടന്ന തെരഞ്ഞെടുപ്പിൽ ചൈനീസ് അനുഭാവികളായ ആളുകളാണ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് .പാകിസ്ഥാനോടുള്ള ചൈനയുടെ അനുഭാവം എടുത്തുപറയേണ്ട ആവശ്യമില്ല. മൊത്തത്തിൽ ഇന്ത്യയോട് അടുത്ത് കിടക്കുന്ന രാജ്യത്തിന് മേൽ വലിയ സ്വാധീനം ചെലുത്തുകയും അവിടത്തെ സാമ്പത്തിക നിയന്ത്രണം ചൈനയുടെ കൈകളിലേക്ക് പോകുകയും ചെയ്യുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ... .
https://www.facebook.com/Malayalivartha