ഈസ്റ്റേണ്‍ ഇനി നോര്‍വീജിയന്‍ കമ്പനിക്ക് സ്വന്തം; 68 ശതാമനം ഓഹരിയും സ്വന്തമാക്കി വിദേശ കമ്പനി; മുമ്പ് എം.ടി.ആര്‍ ബ്രാന്‍ഡ് ഏറ്റെടുത്തതും ഇതെ കമ്പനി തന്നെ; ഒര്‍ക്ക്‌ല എന്ന നോര്‍വീജിയന്‍ ഭീമന്‍
കേരളത്തിലെ സ്വന്തം ഈസ്റ്റേണ്‍ ഇനി വിദേശകമ്പനി. സുഗന്ധവ്യഞ്ജന, കറിപ്പൊടി രംഗത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്‍ഡാണ് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ്. അവരാണ് തങ്ങളുടെ ഓഹരി വിറ്റ് വിദേശ കമ്പനിയുടെ കീഴിലായത്. ഈസ്റ്റേണിന്റെ 67.8 ശതമാനം ഓഹരികളും വിറ്റു. നോര്‍വീജിയന്‍ കമ്പനിയായ ഒര്‍ക്ക്‌ല ഫുഡ്‌സിന്റെ ഉപകമ്പനിയായ എംടിആര്‍ ഫുഡ്‌സ് െ്രെപവറ്റ് ലിമിറ്റഡ് ആണ് ഈസ്‌റ്റേണിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത്. രണ്ടായിരം കോടി രൂപ വില മതിക്കുന്ന ഇടപാടിലൂടെയാണ് ഒര്‍ക്ക്‌ല ഈസ്‌റ്റേണിനെ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ മേധാവിത്വം ഒര്‍ക്ക്‌ലക്ക് ലഭിച്ചു.
എംഇ മീരാന്‍ സ്ഥാപിച്ച ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓഹരിയില്‍ 74 ശതമാനവും മീരാന്‍ കുടുംബമാണ് കൈവശം വച്ചിരുന്നത്. ഇതില്‍ 41.8 ശതമാനം ഓഹരികളാണ് മീരാന്‍ കുടുംബാംഗങ്ങളില്‍ നിന്ന് എംടിആര്‍ വാങ്ങിയിരിക്കുന്നത്. ഇതിന് പുറമേ ഈസ്‌റ്റേണില്‍ 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള മക് കോര്‍മിക് ഇന്‍ഗ്രീഡിയന്റ് എസ്ഇ ഏഷ്യ പിടിഇ ലിമിറ്റഡിന്റെ പക്കല്‍നിന്നും എംടിആര്‍ ഓഹരികള്‍ വാങ്ങും. ഓഹരി വില്‍പ്പന പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സും ഒര്‍ക്ക്‌ലയുടെയും സംയുക്ത നിയന്ത്രണത്തിലുള്ള കമ്പനി നിലവില്‍ വരും. ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഒര്‍ക്ക്‌ലയുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഇരട്ടിയാക്കുമെന്നും എംടിആര്‍ ഫുഡ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഓഹരിയില്‍ ഏകദേശം പത്തുശതമാനം ഓഹരികളാകും ഈസ്‌റ്റേണ്‍ സാരഥികളായ ഫിറോസ് മീരാനും നവാസ് മീരാനും ഉണ്ടാവുക. കോമ്പറ്റീഷന്‍ കമ്മിഷന്റെ അനുമതിയുടെ ലഭിക്കുന്നതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പ്രാവര്‍ത്തികമാകുക. ആദ്യ ഘട്ടത്തിനുശേഷം ഈസ്‌റ്റേണിനെ എംടിആറുമായി ലയിപ്പിക്കും. 1983 ല്‍ എംഇ മീരാന്‍ സ്ഥാപിച്ച ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച 12 മാസത്തെ കമ്പനിയുടെ വിറ്റുവരവ് 900 കോടി രൂപയാണ്. ഇതില്‍ പകുതിയോളം കേരളത്തില്‍നിന്നുള്ളതാണ്. ശേഷിക്കുന്ന തുക തുല്യമായി രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ വില്‍പ്പനയിലൂടെയും കയറ്റുമതിയിലൂടെയുമുള്ളതാണ്.
ഇന്ത്യയിലെ ബ്രാന്‍ഡഡ് ഭക്ഷ്യവിപണിയില്‍ ശക്തമായ സ്വാധീനമുള്ള കമ്പനിയാണ് ഓര്‍ക്‌ല. പ്രശസ്ത എംടിആര്‍ ബ്രാന്‍ഡിലെ 2007 ല്‍ ഏറ്റെടുത്തതുവഴി ഇന്ത്യയിലെ വില്‍പ്പന ഓര്‍ക്‌ല അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. ഈസ്‌റ്റേണിനെ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡഡ് ഭക്ഷ്യവില്‍പ്പന സ്ഥാപനമായി തങ്ങള്‍ മാറുമെന്ന് ഓര്‍ക്‌ല അവകാശപ്പെട്ടു. ഒപ്പം സുഗന്ധവ്യഞ്ജന വിഭാഗത്തിലും ഇതിനോടനുബന്ധിച്ച വിഭാഗങ്ങളിലും കൂടുതല്‍ വളര്‍ച്ചയ്ക്കു സാധ്യതയൊരുങ്ങുമെന്നും ഓര്‍ക്‌ല പ്രതീക്ഷ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha