ചൈനീസ് ആപ്പ് നിരോധനം പുതിയ തലത്തിൽ; ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയും ഇന്ത്യ പോലുള്ള കമ്പോളങ്ങളിലെ പിടി അയഞ്ഞും കഴിഞ്ഞാൽ ചൈനീസ് സാമ്പത്തിക രംഗത്ത് ഒരു തിരിച്ചടി ഉണ്ടാകും
അതിർത്തിയിൽ ഇന്ത്യ- ചൈന ബന്ധം വഷളായതിനു പിന്നാലെ ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തെ തടയിടാനുള്ള മൂന്നാമത്തെ നീക്കവും കേന്ദ്രം നടത്തിക്കഴിഞ്ഞു . ആദ്യം ജൂൺ മാസത്തിൽ 59 ചൈനീസ് ആപ്പുകളും, ജൂലായിൽ, അവയുടെ' ക്ലോൺ 'പതിപ്പുകളായ 47 ആപ്പുകളും നിരോധിച്ചു. ഏറ്റവുമൊടുവിൽ 118 ആപ്പുകൾ കൂടി നിരോധിച്ചിരിക്കുന്നു.
ഇന്ത്യ വളരെ ശക്തമായ താക്കീതാണ് ഈ മേഖലയിൽ ചൈനക്ക് കൊടുത്തത്. ഇത് വലിയ ഭലം ഉണ്ടാക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയുന്നു. ഇതോടൊപ്പം തന്നെ അമേരിക്കൻ മാർക്കറ്റാണ് മാനുഫാക്ച്ചറിങ് ഗൂഡ്‌സിനെ സംബന്ധിച്ച് ചൈനയുടെ വലിയൊരു മാർക്കെറ്റ്. ചൈനക്ക് ഒരേ സമയം ഇന്ത്യയിൽ നിന്നും അതേസമയം അമേരിക്കയിൽ നിന്നുമുള്ള പ്രഹരത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകില്ല എന്ന ചില സൂചനകളാണ് ലഭിക്കുന്നത്. ചൈന കഴിഞ്ഞ 15 ഓളം വർഷക്കാലം തങ്ങളുടെ സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങൾ അവർ നിക്ഷേപിച്ചത് അമേരിക്കൻ ഡോളറിലും അമേരിക്കൻ ബോണ്ടുകളിലുമാണ്. ഈ രീതിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപകരും ഇന്ന് ചൈനയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയും ഇന്ത്യ പോലുള്ള കമ്പോളങ്ങളിലെ പിടി അയഞ്ഞും കഴിഞ്ഞാൽ ചൈനീസ് സാമ്പത്തിക രംഗത്ത് ഒരു തിരിച്ചടി ഉണ്ടാകും . അതുകൊണ്ടുതന്നെ അമേരിക്കൻ ബോണ്ടുകളും അമേരിക്കൻ ഡോളറും കൈയിൽ സൂക്ഷിക്കുന്നത് അത്രമാത്രം സുരക്ഷിതമാണെന്ന് ചൈനാക്കാരുടെ മനസ്സിൽ തോന്നി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ചൈന അമേരിക്കൻ ഡോളറുകളും ബോണ്ടുകളും വിറ്റഴിച്ചു തുടങ്ങിയതായാണ് സൂചന. ഇതുകൊണ്ടാകാം കഴിഞ്ഞ ദിവസം അമേരിക്കൻ ഡോളറിനു വിലയിടിവുണ്ടായതിനു പിന്നിലെ കാരണവും.
ഇത് അമേരിക്കൻ ഡോളറിനു വൻ ചാഞ്ചാട്ടം ഉണ്ടാക്കാനുള്ള കാരണമായേക്കാം. കറൻസി ട്രേഡിങിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ സംബന്ധിച്ചും ഡോളർ ടൈംസിൽ കയറ്റുമതി നടത്തുന്നവരും ഇറക്കുമതി നടത്തുന്നവരുമൊക്കെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വൻ തോതിൽ ചൈന അമേരിക്കൻ ഡോളറും ബോണ്ടുകളും വിറ്റഴിച്ചു കഴിഞ്ഞാൽ ലോക സമ്പദ് വ്യവസ്ഥയിൽ തന്നെ പ്രത്യേകിച്ച് കറൻസി മാർക്കെറ്റിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകാൻ ഇടയുണ്ട്. ഇത് 1997 ൽ ഉണ്ടായ ഏഷ്യൻ ക്രൈസിസ് വീണ്ടും ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് സാമ്പത്തിക രംഗത്ത് ആകെ പ്രതിഫലിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
https://www.facebook.com/Malayalivartha