ആഗോളതലത്തിൽ സാമ്പത്തിക രംഗത്തും ഓഹരി വ്യാപാര രംഗത്തും കാര്യങ്ങൾ അത്ര സുഗമമല്ല
ആഗോളതലത്തിൽ സാമ്പത്തിക രംഗത്തും ഓഹരി വ്യാപാര രംഗത്തും കാര്യങ്ങൾ അത്ര സുഗമമല്ല. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ തുറന്ന അമേരിക്കൻ മാർക്കെറ്റിൽ കുത്തനേയുള്ള ഇടിവാണ് എല്ലാ മേഖലയിലും കാണാൻ കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച്ച സർവകാല റെക്കോർഡിൽ എത്തിയ ടെസ്ല എന്ന ഇലക്ട്രിക് കാർ നിർമാണ കമ്പനിയുടെ ഷെയർ ഒരൊറ്റ ദിവസം കൊണ്ട് 20 % തകർന്നടിഞ്ഞു. അമേരിക്കൻ ഓഹരി വിപണിയെ സംബന്ധിച്ച് ഏറ്റവും അധികം പങ്കാളിത്തമുള്ള ചില കമ്പനികളുണ്ട്. FAANG കമ്പനികൾ എന്നറിയപ്പെടുന്ന ഫേസ്ബുക് ,ആമസോൺ,ആപ്പിൾ,നെറ്ഫ്ലിക്സ്,ഗൂഗിൾ കമ്പനികളുടെ ഓഹരിയാണ് അമേരിക്കൻ ഓഹരി കമ്പോളത്തിൽ പകുതിയും.
ഇന്നലെ നടന്ന വ്യാപാരത്തിൽ ഈ അഞ്ച് കമ്പനികളുടെയും ഷെയർ പ്രൈസ് 3 % -5 %വരെ തകരുകയുണ്ടായി. ഇത് അസാധാരണമായ ഒരു സംഭവമാണ്. കാര്യങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട്പോകാൻ പോകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജപ്പാനീസ് ഇൻവെസ്റ്റിംഗ് കമ്പനിയായ സൊബ് ബാങ്ക് ഈ അടുത്ത കാലത്തായി ഒരു ഇൻവെസ്റ്റ്മെന്റ് ഡിവിഷൻ ആരംഭിക്കുകയുണ്ടായി. അമേരിക്കൻ ബാങ്കിൽ അതിനു ഭീമമായ നഷ്ടം വരുകയും ചെയ്തു. വളരെ തെറ്റായ ഒരു പ്രവണതയാണ് കാണിക്കുന്നത്. ഒരു മെർച്ചന്റ് ബാങ്കിങ് ഇൻവെസ്റ്റ്മെന്റ് കമ്പനി സ്‌പേസുലേറ്റിവ് മാർക്കെറ്റിലേക്ക് വൻ തുക പമ്പ് ചെയ്യുകയും അവിടെ വലിയ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുകയും അവസാനം വൻ നഷ്ടത്തിന് കാരണമാകുന്നത്, ധനകാര്യ മേഖലയിൽ പ്രത്യേകിച്ച് നിക്ഷേപ മേഖലയിൽ തന്നെ വലിയ അപകടം വരുത്തിവെക്കാൻ കാരണമാകുന്നു.
1977 ലെ സൗത്ത് ഏഷ്യൻ ക്രൈസിസിലും 2008 ലെ ആഗോള തകർച്ചയിലുമൊക്കെ പ്രധാന കാരണമായത് ധനകാര്യമേഖലയിലുള്ള ഉത്തരവാദിത്വ രഹിതമായ പ്രവർത്തനങ്ങളാണ്. ബാങ്കുകൾ യാതൊരു നിയന്ത്രണവും ഇല്ലാതെ 2008 ൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പണം പമ്പ് ചെയ്തതാണ് തകർച്ചക്ക് കാരണമായത്.
കഴിഞ്ഞ ദിവസം ഡോളറിന്റെ വില കുത്തനെ ഇടിയുന്നതാണ് കണ്ടത്. 40 ഡോളറിൽ താഴെയാണ് ഓയിലിന് ബാരലിന് ഇന്റർനാഷണൽ മാർക്കെറ്റിൽ ഇപ്പോൾ വില. ഓയിൽ വിറ്റഴിക്കാൻ രാജ്യങ്ങൾ കഷ്ടപ്പെടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ കമ്പനിയായിരുന്ന ഓക്സൺ പെട്രോളിംഗ് കമ്പനി അവരുടെ എല്ലാ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ ദിവസം നിർത്തിവെക്കാൻ തീരുമാനിച്ചു. ഇത് നൽകുന്ന സൂചനയും പെട്രോളിയം ഇന്ഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയ ക്രൈസിസിലേക്കാകാം കാര്യങ്ങൾ പോകുന്നത് എന്നാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha