അദാനിയുടെ ഗ്രീൻ അഞ്ച് മാസം കൊണ്ട് അഞ്ച് ഇരട്ടിയിലേറെ ലാഭത്തിൽ ; ഓഹരി വിപണി മുന്നോട്ട് കുതിക്കുന്നു
ഓഹരി വിപണി മുന്നോട്ട് കുതിക്കുകയാണ്. ലോക വിപണി മൊത്തത്തിൽ നേട്ടത്തിലാണ് ഇന്നലെ അവസാനിച്ചത്. ഹോങ്കോങ് മാർക്കെറ്റ് ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് തുടങ്ങിയിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റും ഇന്ന് ലാഭത്തിലാണ് തുടങ്ങിയത്. ചില ഓഹരികൾ ഏറ്റവും വലിയ വിലയിലേക്ക് എത്തുന്നതാണ് കാണുന്നത്. ചെറിയ കമ്പനികളുടെയും ഇടത്തരം കമ്പനികളുടെയും ഓഹരി ഇന്നലെ സർവകാല റെക്കോർഡിൽ ആയിരുന്നു.
ഊർജ മേഖലയിൽ നിന്നും നല്ല വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. വൈധ്യുതി മേഖലയിലും, പെട്രോളിയം മേഖലയിലും കൽക്കരി മേഖലയിൽ നിന്നുമൊക്കെ നല്ല വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. ഇന്ത്യയിലെ ഉത്പാദന മേഖലക്ക് തീർച്ചയായും അത് ഒരു തണൽ നൽകും. ഇന്ത്യയിൽ പാരമ്പര്യേതര ഊർജ മേഖലയിൽ നമുക്ക് നേട്ടം കൈവരിക്കാനായി. അദാനി ഗ്രീൻ എന്ന കമ്പനി പാരമ്പര്യേതര ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന താരതമ്യേന പുതിയ കമ്പനിയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഏതാണ്ട് അഞ്ഞൂറ് ശതമാനത്തോളം ഓഹരിയിൽ നേട്ടം കൈവരിക്കാനായി. അതുപോലെതന്നെ വളരെ താഴ്ന്നു കിടന്ന പല കമ്പനികളുടെയും ഓഹരിയിൽ വർധനവുണ്ടായി. ചില കമ്പനികളെ സംബന്ധിച്ച് വൻ കുതിപ്പുണ്ടായി.
പവർ ട്രേഡിങ് എക്സ്ചേഞ്ചിലെ കഴിഞ്ഞ ദിവസത്തെ കണക്കെടുത്തു നോക്കുമ്പോൾ ചില ദിവസങ്ങളിൽ പവറിന്റെ വില യൂണിറ്റിന് 2 രൂപക്ക് താഴെയൊക്കെയാണ് കച്ചവടം നടന്നിരിക്കുന്നത്. ഇന്ന് പല സംസ്ഥാനങ്ങളെയും സംബന്ധിച്ച് പവർ ഓവർ സപ്ലൈ ആണ്. ഇന്ത്യക്ക് അയൽ രാജ്യങ്ങളിലേക്ക് വൈധ്യുതി കയറ്റി അയക്കാൻ സാധിക്കുന്ന സാഹചര്യം വളരെ വിദൂരമല്ല. ഊർജ മേഖലയിലെ വളർച്ച സമ്പദ് മേഖലയിൽ കൃത്യമായ വളർച്ചയുണ്ടാക്കും.ഇത് കാർഷിക,വ്യാവസായിക സർവീസ് മേഖലയെയും സാധാരണ ജന ജീവിതത്തെയും ഗുണകരമായിത്തന്നെ ബാധിക്കും.
https://www.facebook.com/Malayalivartha