വിപണിയിൽ വൻ തകർച്ച; സാമ്പത്തിക രംഗം പ്രതിസന്ധിയിൽ
ഓഹരി വിപണി മൊത്തം ഇന്നലെ തകർച്ചയിലായിരുന്നു. ഇന്ന് വീണ്ടും തകർച്ചയിലേക്കാണ്. ഇന്നലെ യൂറോപ്യൻ മാർക്കറ്റ് മാത്രം ചെറിയ തോതിൽ ഓഹരി വിപണി ഉയർന്നു നിന്നിരുന്നു. ഇന്ത്യ ഉൾപ്പെടെ ബാക്കി എല്ലാ ലോക കമ്പോളങ്ങളും ഇന്നലെ തകർച്ചയിലായിരുന്നു. ഇത് തുടരുന്നതിനുള്ള സാധ്യതയാണ് കാണുന്നത്.
സമീപ കാലത്ത് താത്കാലികമായി ചെറിയ മുന്നേറ്റങ്ങളൊക്കെ ഉണ്ടായിക്കഴിഞ്ഞാൽ പോലും അടിസ്ഥാനപരമായി കാണുന്ന പ്രവണത വീണ്ടും താഴോട്ട് വരുമെന്നതാണ്.
എന്നാൽ ഒറ്റപ്പെട്ട ചില ഷെയറുകൾ പിടിച്ച് നിൽക്കുന്നുണ്ട്. ബാങ്കിങ് മേഖല പ്രധാനമായും തകർച്ചയിലാണ്. പ്രധാനമായും പൊതു മേഖലാ സ്ഥാപനങ്ങളിലും ബാങ്കുകളിലും നിക്ഷേപിക്കുന്ന ഡിസൈൻവെസ്റ്മെന്റിനായി കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ച രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha