വെളിച്ചെണ്ണ ഒരു ബ്രാന്റുകൂടി നിരോധിച്ചു
നേരത്തെ വില്പന നിരോധിച്ച 12 ബ്രാന്റ് വെളിച്ചെണ്ണ കൂടാതെ മറ്റൊരു ബ്രാന്റ് വെളിച്ചെണ്ണകൂടി ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.നിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് \'കേരം ഡ്രോപ്‌സ്\' എന്ന ബ്രാന്റാണ് പുതുതായി നിരോധിച്ചത്.
നിരോധിച്ച ബ്രാന്റുകളിലുള്ള വെളിച്ചെണ്ണ കൈവശം സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ രണ്ടുലക്ഷം രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമ അറിയിച്ചു. നിരോധിച്ച ബ്രാന്റ് വെളിച്ചെണ്ണകള്‍ വിപണിയില്‍ കണ്ടാല്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറിലോ അതത് ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരെയോ അറിയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേരത്തെ വില്പന നിരോധിച്ച 12 ബ്രാന്റ് വെളിച്ചെണ്ണ കൂടാതെ മറ്റൊരു ബ്രാന്റ് വെളിച്ചെണ്ണകൂടി ഭക്ഷ്യ സുരക്ഷാവകുപ്പ് നിരോധിച്ചു.നിലവാരമില്ലാത്തതാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് \'കേരം ഡ്രോപ്‌സ്\' എന്ന ബ്രാന്റാണ് പുതുതായി നിരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha