ബാങ്കിംഗ് മേഖലയും ഐ.ടി മേഖലയും മത്സരത്തില്‍; ആര് വിപണയില്‍ മേല്‍കൈ നേടും; ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ടി.സി.എസ്; അതെ സമയം ഏറ്റവും നേട്ടമുണ്ടാക്കി കമ്പനികളില്‍ ഭൂരിഭാഗവും ബാങ്കിംഗ് മേഖലയില്‍ നിന്നുള്ളത്; ഇന്ത്യന്‍ വിപണിയില്‍ കുതുപ്പ് തുടരും
ഏറ്റവും മൂല്യമുള്ള പത്തു കമ്പനികളില്‍ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പയായ 12000 പോയിന്റില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം. നിഫ്റ്റി ഇന്ന് 11850 പോയിന്റിനും 11950 പോയിന്റിനുമിടയില്‍ കുടുങ്ങിപ്പോയേക്കാം. ചെറിയൊരു തിരുത്തലിന് ശേഷമാകാം ഇന്ത്യന്‍ വിപണിയുടെ അടുത്ത കുതിപ്പ്. നാളത്തെ സുപ്രീം കോടതിയുടെ പ്രസ്താവനകളും, അമേരിക്കന്‍ സ്റ്റിമുലസ് പാക്കേജ് തീരുമാനങ്ങളും, മുന്‍ നിര കമ്പനികളുടെ രണ്ടാം പാദ ഫലങ്ങളും തന്നെയായിരിക്കും ഇന്ത്യന്‍ വിപണിയുടെ ഈ ആഴ്ച തീരുമാനിക്കുക ഇന്നും ഇന്ത്യന്‍ വിപണി ബാങ്കിങ്, ഹൗസിങ് ഫിനാന്‍സ്, ഐടി, ഇന്‍ഫ്രാ, റിയല്‍ എസ്‌റ്റേറ്റ്, ഓട്ടോമേഖലകളുടെ പിന്‍ബലത്തില്‍ മുന്നേറ്റം കൊതിക്കുന്നു.
.
ആര്‍ബിഐയുടെ അനുകൂല നയപ്രഖ്യാപനത്തിന്റെ പിന്തുണയില്‍ മുന്നേറി നില്‍ക്കുന്ന ബാങ്കിങ് മേഖലക്ക് മൊറൊട്ടോറിയം പലിശ നാളെ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത് ആശങ്കയാണ്. കോടതി വീണ്ടും 2കോടിക്ക് മേലുള്ള വായ്പകള്‍ക്കും സര്‍ക്കാര്‍ പിഴപലിശയൊടുക്കണമെന്ന് വാദിക്കുന്നത് വിപണിയുടെ തകര്‍ച്ചക്ക് കാരണമായേക്കാം. എന്നാല്‍ അങ്ങനെ അത്തരമൊരു വിധി പുറപ്പെടുവിക്കില്ല എന്ന് വിപണി പ്രത്യാശിക്കുന്നു. ആര്‍ബിഐയുടെ വലിയ ഭവനവായ്പകളോടുള്ള മൃദു സമീപനവും ഹൗസിങ്ഫിനാന്‍സ്, റിയാലിറ്റി ഓഹരികള്‍ക്കു അനുകൂലമായേക്കും. എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ജിഐസി ഹൗസിങ്, ക്യാന്‍ ഫിന്‍ ഹോംസ്, ഡിഎല്‍എഫ് മുതലായ ഓഹരികള്‍ പരിഗണിക്കാം.
ഐടി ബൂം
വിപണിയുടെ കോവിഡ് വീഴ്ചക്ക് ശേഷം ഏറ്റവും കൂടുതല്‍ മുന്നേറ്റം നേടിയ ഇന്ത്യന്‍ ഐടി മേഖല ഈ വാരവും സ്വന്തമാക്കിയേക്കാം. വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ എല്‍ക്‌സി, എച്ച്‌സിഎല്‍ ടെക് , മൈന്‍ഡ് ട്രീ എന്നിവയുടെ രണ്ടാം പാദ ഫലങ്ങള്‍ ഈ ആഴ്ച വരാനിരിക്കെ നിക്ഷേപകര്‍ ആവേശത്തിലാണ്. വിപ്രോയുടെ ഓഹരി ''തിരികെ വാങ്ങല്‍'' പ്രഖ്യാപനം വിപണി നാളെ പ്രതീക്ഷിക്കുന്നു. ഇന്‍ഫിയും , എച് സിഎല്‍ ടെക്കും മികച്ച പാദ ഫലങ്ങളോടെ വിപണിക്ക് താങ്ങാവുമെന്നും കരുതുന്നു. പ്രധാന ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യന്‍ വിപണികള്‍ക്കും മികച്ച തുടക്കം നല്‍കിയേക്കാം. ഇന്ത്യന്‍ വിപണി ഇന്ന് റേഞ്ച്ബൗണ്ട് ആയിപോകാനുള്ള സാധ്യത ഏറെയാണ്.
https://www.facebook.com/Malayalivartha