ഓഹരി വിപണി നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 311 പോയന്റ് നേട്ടത്തില്‍ 40039ലും നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 11,755ലുമെത്തി
ഓഹരി വിപണി നേട്ടത്തോടെ തുടക്കം.. സെന്‍സെക്സ് 311 പോയന്റ് നേട്ടത്തില്‍ 40039ലും നിഫ്റ്റി 75 പോയന്റ് ഉയര്‍ന്ന് 11,755ലുമെത്തി. ഇന്‍ഡസിന്റ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍. ഐടിസി, ഏഷ്യന്‍ പെയന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐടി, ബാങ്ക് സൂചികകള്‍ ഒരുശതമാനവും മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ അരശതമാനവും നേട്ടത്തിലാണ്. ബജാജ് കണ്‍സ്യൂമര്‍ കെയര്‍, ഫെഡറല്‍ ബാങ്ക് ഉള്‍പ്പടെ ആറ് കമ്പനികളാണ് വെള്ളിയാഴ്ച സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.
" f
https://www.facebook.com/Malayalivartha