രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഓഹരി വിപണിയും കുത്തോട്ട്
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ബുധനാഴ്‌ച രാവിലത്തെ വ്യാപാരത്തില്‍ 37 പൈസ കുറഞ്ഞ് ഡോളറിന് 60.03 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്‌ന്നത്. ഡോളറിന് ആവശ്യക്കാരേറിയതാണ് മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണം. ചൊവ്വാഴ്‌ച 59.66 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ജൂണ്‍ 27 ന് ശേഷം ആദ്യമായാണ് രൂപയുടെ മൂല്യം 60 ലേക്ക് താഴുന്നത്. ജൂണ്‍ 26 ന് രേഖപ്പെടുത്തിയ 60.76 എന്ന നിരക്കാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് നിരക്ക്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും തകര്‍ച്ചയ്‌ക്ക് വഴിവെച്ചു. സെന്‍സെക്‌സ് 280 പോയിന്റ് ഇടിഞ്ഞു. നിഫ്‌റ്റി 91 പോയിന്റും ഇടിഞ്ഞു.ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണിയേയും പ്രതികൂലമായി ബാധിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha