നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 285 പോയന്റ് നേട്ടത്തില്‍ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 14,230ലുമാണ് വ്യാപാരം
കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. സെന്‍സെക്സ് 285 പോയന്റ് നേട്ടത്തില്‍ 48,459ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 14,230ലുമാണ് വ്യാപാരം ആരംഭിച്ചത്. പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
1646 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 272 ഓഹരികള്‍ നഷ്ടത്തിലുമാണ്. 78 ഓഹരികള്‍ക്ക് മാറ്റമില്ല. ബാങ്ക്, എഫ്എംസിജി, റിയാല്‍റ്റി, എനര്‍ജി തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha