ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 15,016ലുമാണ് വ്യാപാരം
ആദ്യദിനം ഓഹരി സൂചികകളില്‍ ഉണര്‍വ്. കഴിഞ്ഞയാഴ്ചയിലെ തളര്‍ച്ചയില്‍നിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു. സെന്‍സെക്സ് 282 പോയന്റ് നേട്ടത്തില്‍ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയര്‍ന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 251 ഓഹരികള്‍ നഷ്ടത്തിലുമാണ്. 99 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എച്ച്സിഎല്‍ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, ഏഷന്‍ പെയിന്റ്സ്, ടൈറ്റാന്‍, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2ശതമാനം ഉയര്‍ന്നു. മറ്റുസൂചികകളും നേട്ടത്തിലാണ്. ഓഹരികളുടെ ആകര്‍ഷണീയത നിലനിര്‍ത്തുകയെന്നത് 2021ലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. ..
https://www.facebook.com/Malayalivartha