ഗ്രീസിലെ പ്രതിസന്ധി ഓഹരി വിപണിക്ക് തിരിച്ചടി
കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീസ് തള്ളിയത് രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 287 പോയന്റ് നഷ്ടത്തില്‍ 27805-ലും നിഫ്റ്റി 98 പോയന്റ് നഷ്ടത്തില്‍ 8386-ലുമെത്തി.ഏഷ്യന്‍ വിപണികളും കനത്ത നഷ്ടത്തിലാണ്.
170 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 532 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം വിഭാഗത്തിലെ ഓഹരികളാണ് കനത്ത നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, ഹിന്റാല്‍കോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലും കൊട്ടക് മഹീന്ദ്ര ബാങ്ക് നേട്ടത്തിലുമാണ്.
ആദ്യവ്യാപാരത്തില്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 18 പൈസയുടെ നഷ്ടമാണ് രൂപയ്ക്കുണ്ടായത്. രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം 63.62 രൂപയാണ്. ഫലം ഇന്ത്യന്‍ ഓഹരി വിപണികളെ ആദ്യ മണിക്കൂറുകളില്‍ ബാധിച്ചെങ്കിലും പിന്നീട് തിരിച്ചു പിടിച്ചു.
വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സ് 287 പോയിന്റ് ഇടിഞ്ഞ് 278.05ലും നിഫ്റ്റി 98 പോയിന്റ് ഇടിഞ്ഞ് 838.6ലും എത്തി. എന്നാല്‍ സെന്‍സെക്‌സ് 133 പോയിന്റ് നേട്ടത്തോടെ 28208.76ലും നിഫ്റ്റി 37.25 പോയിന്റ് നേട്ടത്തോടെ 8522.15ലുമാണ് ക്ലോസ് ചെയ്തത്. ഏപ്രില്‍ 17ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി 8500 കടക്കുന്നത്. 1784 ഓളം കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha