ഏലം, കുരുമുളക് വിലത്തകര്‍ച്ച: കര്‍ഷകര്‍ ദുരിതത്തില്‍
ഉല്‍പാദനച്ചെലവിന് ആനുപാതികമായി കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വില ലഭിക്കാതായതോടെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയില്‍. 800 രൂപയോളം ഉല്‍പാദനച്ചെലവു വരുന്ന ഒരു കിലോ ഉണക്ക ഏലക്കായ്ക്കു ലഭിക്കുന്നത് വെറും 620 രൂപ. 1000 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്കു നഷ്ടം കൂടാതെ പിടിച്ചുനില്‍ക്കാനാകൂ.
കിലോയ്ക്ക് 720 രൂപ വരെ വിലവന്ന കുരുമുളകിന് ഇപ്പോള്‍ ലഭിക്കുന്നത് 630 രൂപ മാത്രം. കാലാവസ്ഥാ വ്യതിയാനം മൂലം ഈ സീസണില്‍ കുരുമുളക് ഉല്‍പാദനത്തില്‍ 40 ശതമാനത്തോളം കുറവുണ്ടാകുമെന്നാണു സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha