ഓഹരി വിപണിയിൽ വൻ നേട്ടം: നിഫ്‌റ്റിയും സെൻസെക്സും കുതിക്കുന്നു
ഓഹരി വിപണിയിൽ ഇത്തവണ റെക്കോർഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് നേട്ടം നേടിയിരിക്കുന്നത് ബിസിനസ് ലോകത്തെ സംബന്ധിച്ച് വളരെ പ്രധാനമായ കാര്യം തന്നെയാണ് . വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സെൻസെക്‌സ് 55430 പോയിന്റും നിഫ്റ്റി 16520 പോയിന്റുമായി വ്യാപാരം അവസാനിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.
സെൻസെക്‌സ് 593.31 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 164.70 പോയിന്റ് നേട്ടമുണ്ടാക്കിയെന്നതും പ്രാധാന്യമർഹിക്കുന്നു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത് എന്ന കാര്യമാണ് അതിലേറെ ശ്രദ്ധേയം.
ഐഷർ മോട്ടോഴ്സ്, ഡോ. റെഡ്ഡീസ് ലാബ്, സിപ്ല,പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളും വമ്പൻ നഷ്ടം അഭിമുഖീകരിക്കേണ്ടിവന്നു. വെളളിയാഴ്ച ഓഹരി വിപണികൾ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് കരുത്ത് പകർന്നത്.
https://www.facebook.com/Malayalivartha