ഇനി മുതല്‍ യുപിഐ സംവിധാനങ്ങള്‍ യുഎഇയിലും; ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് പ്രയോജനം
ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ യുഎഇയിലും ലഭ്യമാകും. യുഎഇയിലെ കടകളിലും വിവിധ വ്യാപാര സ്റ്റോറുകളിലും ഒക്കെ യുപിഐ അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പണം നല്‍കാവുന്നതാണ്. ബിസിനസിനോ, വിസിറ്റിങ് വിസയിലോ യുഎഇയില്‍ എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇത് പ്രയോജനമാകും.
ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്നാണ് യുപിഐ ഈ സേവനം യുഎഇയില്‍ ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ യുപിഐ സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് വിദേശ പണമിടപാടുകള്‍ക്കും സംവിധാനം ഉപയോഗിക്കാന്‍ ആകും. സുരക്ഷ സംവിധാനങ്ങളോടെയാണ് വിദേശത്തും സേവനങ്ങള്‍ ലഭ്യമാക്കുക.
ഏറ്റവും കൂടുതല്‍ വിദേശ നാണ്യം സ്വീകരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ, പ്രതിവര്‍ഷം ഏകദേശം 8000 കോടി ഡോളറിന്റെ വിനിമയമാണ് നടക്കുന്നത്. യുപിഐ പ്ലാറ്റ്ഫോം വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ ആകുന്നത് വിദേശ പണമിടപാടുകള്‍ എളുപ്പമാക്കി തീര്‍ക്കം. പ്രത്യേകിച്ച് യുപിഐ, ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍.
എളുപ്പത്തില്‍ പണം ഇടപാടുകള്‍ നടത്താന്‍ ആകും എന്നതിനൊപ്പം ഇതിന് സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട് യുപിഐ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ തത്സമയ പേയ്മെന്റ് സംവിധാനങ്ങളിലൊന്നായി യുപിഐ മാറിയിട്ടുണ്ട്. 2020 ല്‍ 45700 കോടി ഡോളറിന്റെ ഇടപാടുകള്‍ ആണ് ഈ സംവിധാനത്തിലൂടെ നടന്നത്., ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ഏകദേശം 15 ശതമാനത്തോളം ആണ്.
https://www.facebook.com/Malayalivartha