ഹിന്ദുത്വ വിരുദ്ധ വ്യാജ സന്ദേശം, ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്കെതിരെ ട്വിറ്ററില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു
ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയെ ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ വ്യാപക ക്യാംപെയ്ന്‍. ഇന്റനെറ്റിലൂടെ പ്രചരിക്കുന്ന ഹിന്ദുത്വ വിരുദ്ധ വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ ഒരു ഭാഗം ദുരുപയോഗം ചെയ്ത് പരസ്യത്തിനായി ആര്‍ട്ട് വര്‍ക്ക് ചെയ്തു എന്ന പേരിലാണ് ക്യാംപെയ്ന്‍.
എന്നാല്‍ ഈ ആര്‍ട്ട് വര്‍ക്ക് മിന്ത്രയുടേതല്ലെന്നും പ്രചരണം വ്യാജമാണെന്നും മിന്ത്ര അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുഷാസനന്‍ ദ്രൗപദിയെ അപമാനിക്കുമ്പോള്‍ കൃഷ്ണന്‍ മിന്ത്ര ആപ്പില്‍ ഏറ്റവും നീളം കൂടിയ സാരികള്‍ എന്ന് ടൈപ്പ് ചെയ്യുന്നത് അടിസ്ഥാനമാക്കിയാണ് നര്‍മ രസമുള്ള ആര്‍ട്ട് വര്‍ക്ക് പുറത്തിറങ്ങിയത്.
എന്നാല്‍ തീവ്ര ഹിന്ദുത്വ വാദികളില്‍ ഇത് പ്രകോപനം ഉണ്ടാക്കുകയായിരുന്നു. നിരവധി പേര്‍ പ്രചാരണം മിന്ത്രയുടേതാണെന്ന് കരുതി കമ്പനിക്കെതിരെ തിരിഞ്ഞു. ഹിന്ദുത്വ വിരുദ്ധ വികാരം സൃഷ്ടിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ ഇടക്കിടെ മിന്ത്ര വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
2016ലും ഇതേകാരണത്താല്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പരസ്യം രസകരമാണെങ്കിലും- ഹിന്ദു ഇതിഹാസത്തില്‍ നിന്നുള്ള സന്ദര്‍ഭം നിസ്സാരവല്‍ക്കരിച്ചു എന്ന കാരണത്താല്‍ ആണ് മിന്ത്ര പഴി കേള്‍ക്കുന്നത്. ഹിന്ദു മതത്തോടുള്ള അനാദരവാണ് പോസ്റ്റര്‍ എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha