വില്പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരുപോലെ ഉപകാരപ്രദം; ഇനി മുതല്‍ ഏലയ്ക്കാ ലേലത്തിന് പുത്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍
ഏലയ്ക്കാ ലേലത്തിനുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. 'ഏലാചി ഓണ്‍ലൈന്‍' എന്ന് പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ ബോഡിനായ്ക്കന്നൂരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വ്യാപാര കേന്ദ്രത്തില്‍ ആരംഭിച്ച പോര്‍ട്ടലിലൂടെ കഴിഞ്ഞവാരം 65 ടണ്ണിന്റെ വില്പനയും നടന്നു.
ഏലയ്ക്കാ വിപണിയിലെ പ്രമുഖരായ കെ.സി.പി.എം.സി ലിമിറ്റഡാണ് ഗുഡ്ഗാവിലെ ഇന്റല്ലോ ലാബ്സിന്റെ സഹകരണത്തോടെ പോര്‍ട്ടല്‍ സജ്ജമാക്കിയത്.
ഏലയ്ക്കാ വില്പനക്കാരനും വാങ്ങുന്നയാള്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പുത്തന്‍ പോര്‍ട്ടല്‍. ഏലയ്ക്കായുടെ ഗ്രേഡ്, നിറഭേദം, തൂക്കം തുടങ്ങിയ വിശദാംശങ്ങള്‍ പോര്‍ട്ടലിലൂടെ അറിയാനാകും.
ഇത്, ഉയര്‍ന്ന വില്പനയ്ക്ക് സഹായിക്കുമെന്നാണ് കെ.സി.പി.എം.സി ലിമിറ്റഡിന്റെ വിലയിരുത്തല്‍. വൈകാതെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റ് വിപണന മേഖലകളിലും പോര്‍ട്ടല്‍ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha