സെന്‍സെക്സില്‍ 476 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു
സെന്‍സെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 476 പോയന്റ് നേട്ടത്തില്‍ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയര്‍ന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.
യുഎസിലെ പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളില്‍ ചലനം സൃഷ്ടിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ന്നതിനെതുടര്‍ന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങള്‍ താല്പര്യം പ്രകടമായി. എജിആര്‍ കുടിശ്ശികക്ക് നാലുവര്‍ഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha