റബര്‍ സബ്‌സിഡി തുക അടുത്തയാഴ്ചയോടെ കര്‍ഷകരുടെ ബാങ്കിലെത്തും
സര്‍ക്കാരിന്റെ റബര്‍ ഉല്‍പാദക പ്രോല്‍സാഹന പദ്ധതിയില്‍ കര്‍ഷകര്‍ സമര്‍പ്പിച്ച ബില്ലുകളുടെ പരിശോധന തുടങ്ങി. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുശേഷം ബില്ലുകള്‍ ധനവകുപ്പിനു കൈമാറും. അടുത്തയാഴ്ചയോടെ ധനവകുപ്പ് സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചുതുടങ്ങും.
ഇന്നലെവരെ ഏകദേശം 1.15 ലക്ഷം കര്‍ഷകരാണു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 80,000 പേരുടെ പരിശോധന പൂര്‍ത്തിയായി. 20,000 പേര്‍ക്ക് അംഗീകാരം നല്‍കി. ഇവര്‍ സമര്‍പ്പിച്ച ബില്ലുകളാണു റബര്‍ ഉല്‍പാദക സംഘങ്ങള്‍ വഴി അപ്‌ലോഡ് ചെയ്യുന്നത്. 1850 ഉല്‍പാദക സംഘങ്ങളാണ് ഇതുവരെ പദ്ധതിയില്‍ പങ്കാളികളായത്.
സബ്‌സിഡി പദ്ധതിയില്‍ ലാറ്റക്‌സ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഇതിനായി പ്രത്യേക പാക്കേജ് തയാറാകാന്‍ ഒരാഴ്ചയോളമെടുക്കുമെന്നാണു സൂചന. സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ചെറുകിട തോട്ടങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ തീരുമാനം. അതേസമയം, പട്ടയം ഇല്ലാത്ത ഭൂമിയിലെ കര്‍ഷകര്‍ക്കു രേഖകളുടെ കാര്യത്തില്‍ ഇളവു നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ഉത്തരവ് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഇറങ്ങും.
കര്‍ഷകരുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ തിരക്കു കൂടിയതിനാല്‍ ശേഷി കൂടിയ പുതിയ സെര്‍വര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒട്ടേറെ കര്‍ഷകര്‍ ഒരുമിച്ചു പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയതോടെ വെബ്‌സൈറ്റ് പലപ്പോഴും സ്തംഭിക്കുന്നതായി വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ശേഷി കൂടിയ പുതിയ സെര്‍വര്‍ സ്ഥാപിക്കാന്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനു ധനവകുപ്പ് നിര്‍ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha