മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് സൂചികകള്‍; തിരിച്ചെത്തിയത് കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികള്‍
കഴിഞ്ഞവാരം കൂപ്പുകുത്തിയ വിപണികളുടെ തിരിച്ചെത്തി. പ്രീ സെക്ഷനിലെ നേട്ടം സൂചികകള്‍ക്കു വളമായി. റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തോടെ റെക്കോഡ് തുടര്‍ന്നു. സെന്‍സെക്സ് 533.74 പോയിന്റ് നേട്ടത്തില്‍ 59,299.32ലും നിഫ്റ്റി 159.20 പോയിന്റ് ഉയര്‍ന്ന് 17,691.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര വിപണികളുടെ ഉണര്‍വാണ് പ്രാദേശിക സൂചികകള്‍ക്കു കരുത്തു പകര്‍ന്നത്. പുതു നിക്ഷേപങ്ങള്‍ക്കു പ്രാദേശിക നിക്ഷേപകര്‍ മുതിര്‍ന്നതും നേട്ടമായി. തുടര്‍ച്ചയായ റെക്കോഡ് പ്രകടനങ്ങള്‍ക്കു ശേഷം കഴിഞ്ഞയാഴ്ച നഷ്ടത്തിലായ വിപണികള്‍ സ്ഥിരത കൈവരിച്ചെന്നാണു വിലയിരുത്തല്‍. എല്ലാ മേഖലകളിലും തന്നെ ഉണര്‍വ് പ്രകടമായി.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 23 ഉം നേട്ടത്തിലാണ്. മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്, അള്‍ട്രാടെക് സിമെന്റ്, സണ്‍ഫാര്‍മ, റിലയന്‍സ്, ആസ്‌കിസ് ബാങ്ക്, ഐ.ടി.സി, എസ്.ബി.ഐ.എന്‍, എല്‍ ആന്‍ഡ് ടി, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി, ടി.സി.എസ്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കോട്ടക് ബാങ്ക്, ടൈറ്റാന്‍, മാരുതി, പവര്‍ഗ്രിഡ്, നെസ്ലെ ഇന്ത്യ ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്.
https://www.facebook.com/Malayalivartha