രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവ്
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. ചെവ്വാഴ്‌ച രാവിലെ 61.40 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. 60.88 രൂപയായിരുന്നു ഇന്നലെ രൂപയുടെ മൂല്യം. ഈ സ്ഥിതിയില്‍ റിസര്‍വ് ബാങ്ക് ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത. ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും താഴ്‌ന്ന നിരക്ക് 61.21 ആയിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഈ ഇടിവ് സംഭവിച്ചത്. പിന്നീട് പലനടപടികളിലൂടെ രൂപയുടെ വിനിമയ മൂല്യം അറുപതിന് താഴെ എത്തിയിരുന്നു. ഡോളറിന്റെ ഡിമാന്റ് കൂടിയതും ഓഹരി വിപണിയിലെ ഇടിവുമാണ് ഇപ്പോഴത്തെ വന്‍ ഇടിവിനു കാരണം.
https://www.facebook.com/Malayalivartha