റബര്‍ സബ്‌സിഡിയ്ക്കായി നവംബര്‍ 30 വരെ അപേക്ഷിക്കാം
റബര്‍ സബ്‌സിഡിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി അടുത്ത മാസം 30 വരെ നീട്ടാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും വിളിച്ച റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ അവലോകന യോഗത്തില്‍ തീരുമാനം. റബര്‍ ഉല്‍പാദക സംഘങ്ങള്‍ക്കുള്ള ഡേറ്റാ എന്‍ട്രി ചെലവു നല്‍കും. റോഡുകള്‍ റബറൈസ് ചെയ്യുന്നതു സംബന്ധിച്ചു പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ സിഡബ്ല്യുഡിഎയെ ചുമതലപ്പെടുത്തി.
റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മുഖേന ഇറക്കുമതി വിലയ്ക്ക് ആര്‍എസ്എസ് 4 റബര്‍ സംഭരിക്കണമെന്ന ആവശ്യം അംഗീകരിക്കാനും ധാരണയായി. ഇറക്കുമതി വിലയും വിപണി വിലയും തമ്മിലെ വ്യത്യാസം സബ്‌സിഡിയായി നല്‍കും. വിലസ്ഥിരതാ ഫണ്ടിലേക്കു കേന്ദ്ര സഹായം തേടി സര്‍വകക്ഷി സംഘത്തെ അയയ്ക്കാനും യോഗത്തില്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha