സെന്‍സെക്‌സ് 213 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 213.68 പോയന്റ് നഷ്ടത്തില്‍ 27039.76ലും നിഫ്റ്റി 61.70 പോയന്റ് താഴ്ന്ന് 8171.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1161 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1489 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഭാരതി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha