ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 44 പോയന്റ് നഷ്ടത്തില്‍ 62,366ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 18,547ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 44 പോയന്റ് നഷ്ടത്തില്‍ 62,366ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 18,547ലുമാണ് വ്യാപാരം.
നിഫ്റ്റി 18,550ന് താഴെയെത്തി. പൊതുമേഖലയിലെ മുന്‍നിര ബാങ്കുകള്‍, ക്യാപിറ്റല്‍ ഗുഡ്സ് എന്നീ വിഭാഗങ്ങളിലെ ഓഹരികളില്‍ മുന്നേറ്റം തുടരനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, എസ്ബിഐ ലൈഫ്, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് ഒരുശതമാനം നേട്ടത്തിലാണ്. ഐടി, ഫാര്‍മ സൂചികകള്‍ നഷ്ടത്തിലുമാണ്. ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, അദാനി എന്റര്‍പ്രൈസസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha