ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 56 പോയന്റ് താഴ്ന്ന് 61,238ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 18,215ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 56 പോയന്റ് താഴ്ന്ന് 61,238ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 18,215ലുമാണ് വ്യാപാരം തുടങ്ങിയത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയപ്രഖ്യാപനം വൈകുന്നേരം വരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഫാര്‍മ, മീഡിയ തുടങ്ങിയവ നേട്ടത്തിലാണ്. ഐടി, റിയാല്‍റ്റി, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് .
"
https://www.facebook.com/Malayalivartha