ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 132 പോയന്റ് ഉയര്‍ന്ന് 60,788ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,091ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ താല്‍ക്കാലിക അനിശ്ചിതത്വം മാറിയതോടെ സൂചികകള്‍ നേട്ടം വീണ്ടെടുത്തു. സെന്‍സെക്സ് 132 പോയന്റ് ഉയര്‍ന്ന് 60,788ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 18,091ലുമാണ് വ്യാപാരം നടക്കുന്നത്.
ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഐടിസി, ബജാജ് ഓട്ടോ, ബിപിസിഎല്‍, നെസ് ലെ, എന്‍ടിപിസി, എച്ച്ഡിഎഫ്സി ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുമാണ്.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി 0.7ശതമാനം ഉയര്‍ന്നു. ധനകാര്യ സൂചിക നേരിയ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം .
https://www.facebook.com/Malayalivartha