ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 274 പോയന്റ് നേട്ടത്തില്‍ 60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്സ് 274 പോയന്റ് നേട്ടത്തില്‍ 60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് സമ്പദ് വ്യവസ്ഥയില്‍നിന്നുള്ള ശുഭസൂചനകളാണ് രാജ്യത്തെ വിപണിയില്‍ പ്രതിഫലിച്ചത്. തൊഴിലവസരങ്ങളില്‍ മുന്നേറ്റമുണ്ടായി.
പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന സൂചനയും വിപണിക്ക് അനുകൂലമായി.
ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
https://www.facebook.com/Malayalivartha