ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 152 പോയന്റ് താഴ്ന്ന് 59,347ലും നിഫ്റ്റി 64 പോയന്റ് നഷ്ടത്തില്‍ 17,584ലുമാണ് വ്യാപാരം
ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. നിഫ്റ്റി 17,600ന് താഴെയെത്തി. സെന്‍സെക്സ് 152 പോയന്റ് താഴ്ന്ന് 59,347ലും നിഫ്റ്റി 64 പോയന്റ് നഷ്ടത്തില്‍ 17,584ലുമാണ് വ്യാപാരം. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയില്‍ തണുത്ത പ്രതികരണമുള്ളത്.
ബിപിസിഎല്‍, അദാനി എന്റര്‍പ്രൈസസ്, യുപിഎല്‍, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ, ഗ്രാസിം, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
2023-24 വര്‍ഷത്തില്‍ 6.5ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നാകും സര്‍വെ നിരീക്ഷണം.ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍, സിപ്ല, ടിസിഎസ്, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ, ബ്രിട്ടാനിയ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
"
https://www.facebook.com/Malayalivartha