ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം ആരംഭിച്ചത്
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... ബോംബെ സൂചിക സെന്‍സെക്‌സ് 286 പോയിന്റ് നേട്ടത്തോടെ 59,836.28ലാണ് വ്യാപാരം ആരംഭിച്ചത്.
ദേശീയ സൂചിക നിഫ്റ്റി 218.50 പോയിന്റ് നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. 1593 ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ 382 എണ്ണം തകര്‍ച്ച രേഖപ്പെടുത്തി. 110 ഓഹരികള്‍ക്ക് മാറ്റമില്ല.എഫ്.പി.ഒക്ക് പിന്നാലെയുള്ള ആദ്യ വ്യാപാരദിനത്തില അദാനി എന്റര്‍പ്രൈസിന് നഷ്ടം നേരിട്ടു.
അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, എന്നിവയും നഷ്ടത്തിലാണ്. അദാനി ഗ്രീന്‍ എനര്‍ജിയും വില്‍മറും നേരിയ നേട്ടം രേഖപ്പെടുത്തി.
അതേസമയം ഇന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സാഹചര്യത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha