ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് ഉയര്‍ന്ന് 61,579ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 18,103ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 304 പോയന്റ് ഉയര്‍ന്ന് 61,579ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 18,103ലുമാണ് വ്യാപാരം
നിഫ്റ്റി 18,100 കടന്നു. ആഗോള വിപണികളില്നുന്നുള്ള ശക്തമായ പിന്തുണയാണ് വിപണിക്ക് കരുത്തായത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 432.15 കോടി രൂപയുടെയും മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 516.64 കോടി രൂപയുടെയും ഓഹരികളിലാണ് കഴിഞ്ഞ ദിവസം നിക്ഷേപം നടത്തിയത്.
എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഐടി, മെറ്റല്‍ സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha