ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 321 പോയന്റ് നഷ്ടത്തില്‍ 60,997ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം
തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,000ന് താഴെയെത്തി.
സെന്‍സെക്സ് 321 പോയന്റ് നഷ്ടത്തില്‍ 60,997ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ മൂലം ആഗോള വിപണികള്‍ നഷ്ടത്തിലാണ്.
നെസ് ലെ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ നേരിയ നേട്ടത്തിലാണ്. നിഫ്റ്റി ഐടി, ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യപാരം നടക്കുന്നത്.
ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, അള്‍ട്രടെക് സിമെന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
"
https://www.facebook.com/Malayalivartha