ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്സ് 263 പോയന്റ് താഴ്ന്ന് 60,408ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 17,742ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 263 പോയന്റ് താഴ്ന്ന് 60,408ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 17,742ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 17,750ന് താഴെയെത്തി.
ആഗോള വിപണികളില്‍നിന്നുള്ള സൂചനകളാണ് പ്രധാനമായും വിപണിയില്‍ പ്രതിഫലിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തല്‍ തുടര്‍ന്നേക്കുമെന്ന സൂചന വിപണിയെ ബാധിച്ചു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. മെറ്റല്‍ സൂചിക നേട്ടത്തിലുമാണ്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇതേതുടര്‍ന്ന് യുഎസിലെ ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടായി. അദാനി ഓഹരികളില്‍ നഷ്ടംതുടരുന്നു. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, ഹിന്‍ഡാല്‍കോ, അപ്പോളോ ഹോസ്പിറ്റല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha