ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 92 പോയന്റ് ഉയര്‍ന്ന് 59,724ലിലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 17,646ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 92 പോയന്റ് ഉയര്‍ന്ന് 59,724ലിലും നിഫ്റ്റി 21 പോയന്റ് നേട്ടത്തില്‍ 17,646ലുമാണ് വ്യാപാരം.
മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതോടെ എച്ച്സിഎല്‍ ടെക്നോളജീസിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം മുന്നേറ്റമുണ്ടായി. എച്ച്ഡിഎഫ്സി ലൈഫ്, യുപിഎല്‍, ഡിവീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ നിന്ന് വിറ്റൊഴിയല്‍ തുടരുന്നു. 1,169.32 കോടി മൂല്യമുള്ള ഓഹരികളാണ് വ്യാഴാഴ്ച ഇവര്‍ വിറ്റത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 832.72 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു.
ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha