വിപണികള്‍ ഉണര്‍വിലേക്ക്; സെന്‍സെക്സ് 20000 കടന്നു
ഒരിടവേളക്കുശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സ് 20000 പോയിന്റ് കടന്നു. സെന്‍സെക്സ് 33.48 പോയിന്റ് ഉയര്‍ന്ന് 20030.57ലെത്തി. നിഫ്റ്റി 7.90 പോയിന്റ് നേട്ടത്തില്‍ 5904.65ലുമെത്തി. മൂലധന സാമഗ്രി,റിയല്‍ എസ്റ്റേറ്റ്, ലോഹം എന്നീ മേഖലകള്‍ നേട്ടത്തിലാണിപ്പോള്‍. അതേ സമയം എഫ്.എം.സി.ജെ ബാങ്കിംഗ് മേഖല നഷ്ടത്തിലുമാണ്. 2009 മെയ് മാസത്തിനുശേഷം സെന്‍സെക്സില്‍ ഒരു ദിവസം ഇത്രയധികം വര്‍ധനയുണ്ടാകുന്നത് ആദ്യമായാണ്. തുടര്‍ച്ചയായി നാലാം ദിവസവും വിപണികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് ശുഭസൂചനയാണ്.
https://www.facebook.com/Malayalivartha