ഇന്ത്യന്‍ ഓഹരി വിപണികളില്‍ കനത്ത ഇടിവ്.... നിഫ്റ്റി 160 പോയിന്റ് നഷ്ടത്തോടെ 19,740 പോയിന്റിലാണ് വ്യാപാരം
യു.എസ് ഫെഡറല്‍ റിസര്‍വിന്റെ വായ്പ നയത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്. പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്ന ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം ഉയര്‍ന്നാല്‍ നിരക്കുയര്‍ത്തുമെന്ന സൂചനയും നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവുണ്ടായത്.
തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 506 പോയിന്റ് നഷ്ടത്തോടെ 66,286 പോയിന്റിലാണ് ബോംബെ സൂചിക സെന്‍സെക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha