ഓഹരി സൂചികകളില്‍ വന്‍ നഷ്ടം... സെന്‍സെക്‌സ് 700 പോയിന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം
ഓഹരി സൂചികകളില്‍ വന്‍ നഷ്ടം. സെന്‍സെക്‌സ് 700 പോയിന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 188 പോയിന്റ് നഷ്ടം രേഖപ്പെടുത്തി.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷവും യു.എസ് ട്രഷറി വരുമാനം സംബന്ധിച്ച ആശങ്കകളും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നു. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 3.58 ലക്ഷം കോടി കുറഞ്ഞ് 305.64 ലക്ഷം കോടിയായി. ടെക് മഹീന്ദ്ര, എം&എം കമ്പനികള്‍ 2.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ആക്‌സിസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്, ടാറ്റ സ്റ്റീല്‍ എന്നിവയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
വിദേശസ്ഥാപനങ്ങള്‍ 4,237 കോടിയുടെ ഓഹരികള്‍ വിറ്റു. അതേസമയം, അഭ്യന്തര നിക്ഷേപകര്‍ 3,569 കോടിയുടെ ഓഹരികളാണ് വാങ്ങിയത്.
ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ചൈനയുടെ ബ്ലു-ചിപ് ഇന്‍ഡെക്‌സ് 0.51 ശതമാനം നഷ്ടവും ജപ്പാന്റെ നിക്കി രണ്ട് ശതമാനവുമാണ് നഷ്ടം രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha